ഏഴു വയസുകാരി ഓസ്ട്രേലിയയില്‍ മരിച്ചു
1588738
Tuesday, September 2, 2025 11:19 PM IST
അങ്കമാലി: തലച്ചോറിലുണ്ടായ അസുഖത്തെ തുടര്‍ന്ന് നാലു മാസത്തോളമായി ചികിത്സയിലായിരുന്ന മലയാളി ബാലിക ഓസ്ട്രേലിയയില്‍ മരിച്ചു.
ഓസ്ട്രേലിയയില്‍ കുടുംബസമ്മേതം കഴിയുന്ന അങ്കമാലി സ്വദേശി കുന്നപ്പിള്ളി ജോബിയുടെ മകള്‍ എലൈന്‍ മരിയ (7) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. കോന്നി പുത്തന്‍പുരയ്ക്കല്‍ ജോണ്‍ മകള്‍ ലിന്റ മറിയമാണ് മാതാവ്.
ഓസ്ട്രേലിയ അഡലൈഡ് സ്കൂള്‍ വിദ്യാര്‍ഥി ജുവാന്‍ ജോബി ജ്യേഷ്ഠ സഹോദരനാണ്. ഇതേ വിദ്യാലയത്തിലെ ഒന്നാം ക്ലാസുകാരിയാണ് എലൈന്‍ മരിയ.