നാടെങ്ങും ഓണാഘോഷം
1588640
Tuesday, September 2, 2025 3:35 AM IST
കൊച്ചി: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 സിയുടെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ തിരുകൊച്ചി പ്രൊവിന്‍സിന്റെയും കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബാല്യകാല കാന്‍സര്‍ ബാധിതരായ 25ഓളം കുട്ടികളും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പം ഓണം ആഘോഷിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് 318സി ഗവര്‍ണര്‍ കെ.ബി. ഷൈന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്മാന് കണ്ണാട്ട് സുരേന്ദ്രന് മുഖ്യാതിഥിയായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യ റീജിയന് പ്രസിഡന്റ് പദ്മകുമാര്‍, സിഎംഐ സഭാ ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, ചാവറ കല്ച്ചറല് സെന്റര്‍ ഡയറക്റ്റര്‍ ഫാ. അനില്‍ ഫിലിപ്പ്, വി.എസ്. ജയേഷ്, വര്‍ഗീസ് ജോസഫ്, ലയണ്‍ ജോര്‍ജ് സാജു, അഡ്വ. ആന്റണി കുര്യന്, വി.ടി. പൈലി, വിനീത നിബു, വര്‍ഗീസ് ജോസഫ്, ജോണ്സന് സി. ഏബ്രഹാം, ജോസഫ് മാത്യു, അഡ്വ. പ്രവീണ്‍ എം. ജോയ്, സാജു കുര്യന്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്മാന് രാജേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എഡ്രാക് ആഘോഷം
പാലാരിവട്ടം: എഡ്രാക് പാലാരിവട്ടം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പള്ളിനട സെന്റ് റാഫേല്‍ സ്കൂള്‍ ഹാളില്‍ ഓണാഘോഷം നടത്തി. പാലാരിവട്ടം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ രൂപേഷ് ഉദ്ഘാടനം ചെയ്തു. എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ് ഡി.ജി. സുരേഷ് അധ്യക്ഷത വഹിച്ചു.
ഇടപ്പള്ളി അഞ്ചുമന റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും വിദ്യാഭാസ അവാര്‍ഡ് വിതരണവും കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.