കറുകുറ്റി സ്റ്റാർ ജീസസ് എച്ച്എസിൽ ‘മാങ്ങയേറ് ’കൗതുകമായി
1588638
Tuesday, September 2, 2025 3:35 AM IST
അങ്കമാലി : കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂളിൽ മാങ്ങയേറുമായി നടന്ന ഓണാഘോഷ പരിപാടി ‘ആരവം @ 25’ ദൃശ്യവിസ്മയമായി. കറുകുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും പൂർവ്വ വിദ്യാർഥിയുമായ ഷൈജോ പറമ്പി, വാർഡംഗം മെമ്പർ മിനി ഡേവിസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. പിടിഎ സഹകരണത്തോടെ തയാറാക്കിയ ഓണസദ്യയിൽ മാതാപിതാക്കളും അധ്യാപകരും വിദ്യാർഥികളും പങ്കുചേർന്നു.
കുട്ടികൾക്കായി വടംവലി, അപ്പംകടി, ബോംബിംഗ് ദ സിറ്റി തുടങ്ങിയ മൽസരങ്ങൾക്ക് പുറമെയാണ് മാങ്ങയേറ് മൽസരവും അരങ്ങേറിയത്. കുട്ടികൾ ഏറെ ആവേശത്തോടെ ഈ മത്സരങ്ങളിൽ പങ്കുചേർന്നു. പ്രധാനാധ്യാപകൻ ഫാ. ജോണി ചിറയ്ക്കൽ സ്വാഗതവും പിടിഎ പ്രസിഡന്റ് എം.ജെ. ഏല്യാസ് നന്ദിയും പറഞ്ഞു.