മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് മാതൃഇടവകയുടെ സ്വീകരണം
1588872
Wednesday, September 3, 2025 4:13 AM IST
നെടുമ്പാശേരി : ഫരീദബാദ് അതിരൂപതയുടെ മെട്രോപോളിറ്റൻ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ലഭിച്ച മാർ കുര്യാക്കോസ് ഭരണികുളങ്ങരയ്ക്ക് മാതൃ ഇടവക ആയ കരിപ്പാശേരി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ സ്വീകരണം നൽകി.
വികാരി ഫാ.ജോർജ് മാണിക്യത്താൻ, ട്രസ്റ്റിമാരായ കെ.എ.ജോസ്, കെ.ജെ.ജോൺസൺ, വൈസ് ചെയർമാൻ നൈജോ ഏബ്രഹാം, ഹെഡ്മാസ്റ്റർ ബി.എ.ബാബു, മദർ സുപ്പീരിയർ സിസ്റ്റർ മരിയ ജോസഫ് എന്നിവർ പ്രസംഗിച്ചു.