പിറവത്ത് ഫുഡ് ഫെസ്റ്റ് ആരംഭിച്ചു
1588631
Tuesday, September 2, 2025 3:35 AM IST
പിറവം: നഗരസഭ ഓണാോത്സവത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് പോസ്റ്റോഫീസിൽ ജംഗ്ഷന് സമീപം ബസ് ബേയിൽ ആരംഭിച്ചു. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർപേഴ്സൺ ജൂലി സാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് രാത്രിയിൽ ഫുഡ് ഫെസ്റ്റ് സമാപിക്കും. പിറവം മേഖലയിലെ പ്രമുഖ ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റുകാരാണ് ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.