മേരിമാതാ കപ്പേള രജതജൂബിലിയും തിരുനാളും
1588871
Wednesday, September 3, 2025 4:13 AM IST
നെടുമ്പാശേരി: കുറ്റിപ്പുഴ ഇടവകയുടെ വടക്കേ അടുവാശേരി മേരിമാതാ കപ്പേള രജത ജൂബിലിക്കും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനും തുടക്കംകുറിച്ച് മൂഴിക്കുളം ഫൊറോന വികാരി ഫാ. സേവ്യര്‍ തേലക്കാട്ട് കൊടികയറ്റി. വികാരി ഫാ. തോമസ് മഴുവഞ്ചേരി, സഹ വികാരി ഫാ.അതുല്‍ മാളിയേക്കല്‍, ഫാ.പോള്‍ വട്ടത്തറ എന്നിവര്‍ സംബന്ധിച്ചു.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഏഴു വരെ ദിവസവും വൈകുന്നേരം 5.40 മുതല്‍ ജപമാല,കുര്‍ബാന, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ എട്ടിന് വൈകുന്നേരം 5.30 ന് കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം.