ഓണാവേശത്തിൽ വിപണികൾ
1588633
Tuesday, September 2, 2025 3:35 AM IST
കോതമംഗലം
കോതമംഗലം: സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയർ കോതമംഗലം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിച്ചു. താലൂക്ക്തല ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.എ. നൗഷാദ്, സപ്ലൈകോ മാനേജർ കെ. സനീഷ് കുമാർ , താലൂക്ക് സപ്ലൈ ഓഫീസർ ടി.എസ്. മിനി മോൾ എന്നിവർ പങ്കെടുത്തു.
ഉൽപ്പന്നങ്ങൾ 25 രൂപ നിരക്കിൽ 20 കിലോ ഓണം സ്പെഷൽ അരി ഉൾപ്പെടെ 13 ഇനങ്ങളാണ് സബ്സിഡി നിരക്കിൽ ലഭ്യമാകുന്നത്. പല നിരക്കിലുള്ള സബ്സിഡി കിറ്റുകളും ഗിഫ്റ്റ് കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് വില്പന. നാലുവരെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
കോതമംഗലം: കോതമംഗലത്ത് ഓണസമൃദ്ധി ഓണവിപണി ആരംഭിച്ചു. കോതമംഗലം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചെറിയ പള്ളിതാഴത്തു നടത്തുന്ന വിപണി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ മാരായ കെ.എ. നൗഷാദ്, ബിൻസി തങ്കച്ചൻ, മുനിസിപ്പൽ കൗൺസിലർമാരായ പി.ആർ. ഉണ്ണികൃഷ്ണൻ, റിൻസ് റോയ്, കോതമംഗലം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, മുനിസിപ്പൽ കൃഷി ഫീൽഡ് ഓഫീസർ പി.ഐ. സതി , കൃഷി അസിസ്റ്റന്റുമാരായ എൽദോ ഏബ്രഹാം, രമ്യ സുധീന്ദ്രൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിക്കൂട്ടം ഫെഡറേഷൻ പ്രതിനിധികൾ, കർഷകർ എന്നിവർ പങ്കെടുത്തു.
കോതമംഗലം: വാരപ്പട്ടി പഞ്ചായത്ത് ഓണ സമൃദ്ധി കർഷക ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രിസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എസ്. ബെന്നി അധ്യക്ഷവഹിച്ചു. വാരപ്പെട്ടി പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ചന്തയിൽ കർഷകർ ഉൽപാദിപ്പിച്ച ഏത്തക്കായ, പയർ, വെണ്ട, മുളക്, ഇഞ്ചി, പടവലം, പാവക്ക, മാങ്ങാ, തേങ്ങ, മത്തൻ, കുമ്പളം, വെള്ളരി, എന്നിവ പൊതുവിപണയിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വില്പന നടത്തും. 4 വരെയാണ് ചന്ത പ്രവർത്തിക്കുക.
പോത്താനിക്കാട്
പോത്താനിക്കാട്: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണസമൃദ്ധി കര്‍ഷക ചന്ത പോത്താനിക്കാട് കൃഷിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതോടനുബന്ധിച്ചു പോത്താനിക്കാട് ബസ് സ്റ്റാന്‍ഡ് അങ്കണത്തില്‍ തുറന്ന കര്‍ഷക ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വര്‍ഗീസ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ജിമ്മി അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം
കൂത്താട്ടുകുളം: നഗരസഭയിൽ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ കലാ രാജു ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെപ്റ്റംബർ 1,2,3,4 ദിവസങ്ങളിലായി കൂത്താട്ടുകുളം കൃഷിഭവന് സമീപം ഇക്കോഷോപ്പിനോട് ചേർന്നാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. കൃഷി ഓഫീസർ അമിത കെ. ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മരിയ ഗൊരോത്തി തുടങ്ങിയവർ പ്രസംഗിച്ചു.
ഇലഞ്ഞി
ഇലഞ്ഞി: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ഓണസമൃദ്ധി കർഷക ചന്തയുടെ ബ്ലോക്ക് തല ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർലി ജോയി ആദ്യ വില്പന നിർവഹിച്ചു. സർക്കാരിന്റെ 2024-25 ലെ മികച്ച യുവ കർഷകനുള്ള അവാർഡ് നേടിയ മോനു വർഗീസ് മാമ്മനെ അനൂപ് ജേക്കബ് എംഎൽഎ പുരസ്കാരം നൽകി ആദരിച്ചു.
കൃഷിക്കാരിൽനിന്നും നേരിട്ട് ശേഖരിച്ച വിവിധയിനം പച്ചക്കറികളും കാർഷിക ഉത്പന്നങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഇവിടെ മിതമായ നിരക്കിൽ ലഭ്യമാണ്. നാല് വരെ മിതമായ നിരക്കിൽ ഇവിടെനിന്നും പച്ചക്കറികൾ ലഭ്യമാകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.