റെസ്റ്റ് ഹൗസ് ബ്ലോക്കിനു ശിലയിട്ടു
1588625
Tuesday, September 2, 2025 3:22 AM IST
വൈപ്പിന്‍: ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഞാറക്കല്‍ റെസ്റ്റ്ഹൗസിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണോദ്ഘാടനം കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു. 1.31 കോടി ചെലവഴിച്ചാണ് നിര്‍മാണം. നിലവില്‍ ഒരു വിഐപി റൂം, പിഡബ്ല്യുഡി റൂം, രണ്ട് പബ്ലിക് റൂം, ചെറിയ ഹാള്‍ എന്നിവ മാത്രമാണ് ഇവിടെയുള്ളത്. ചടങ്ങില്‍ ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അധ്യക്ഷത വഹിച്ചു.