തിരുവാതിര സംഘത്തിൽ ജില്ലാ പോലീസ് മേധാവിയും
1588648
Tuesday, September 2, 2025 3:35 AM IST
ആലുവ: തിരുവാതിരപ്പാട്ടിന്റെ ഈണത്തിൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയും ചുവടുവച്ചു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ഓണാഘോഷ പരിപാടിയിലാണ് എസ്പിയുടെ നേതൃത്വത്തിൽ തിരുവാതിര അരങ്ങേറിയത്.
ഭർത്താവ് പി. കാർത്തിക് തിരുവാതിര കാണാനെത്തിയിരുന്നു. ജില്ലാ പോലീസ് ആസ്ഥാനത്തെ ഭരണവിഭാഗം വനിതാ വിഭാഗം ജീവനക്കാർക്ക് ഒപ്പമാണ് എസ്പി ചുവടുവച്ചത്. പത്ത് പേരാണ് അരങ്ങിലെത്തിയത്. തമിഴ്നാട് ഈറോഡ് സ്വദേശിയായ ഹേമലത ഏപ്രിലിൽ ആണ് ജില്ലാ പോലീസ് മേധാവിയായി ചുമതലേയറ്റത്.