മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദം: ശ്രേഷ്ഠ കാതോലിക്ക
1588641
Tuesday, September 2, 2025 3:35 AM IST
കൊച്ചി: മാധ്യമങ്ങള്‍ ജനങ്ങളുടെ ശബ്ദമാണെന്നും യഥാര്‍ഥ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഭാവനകള്‍ എക്കാലത്തും വിലമതിക്കാനാകാത്തതെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എറണാകുളം പ്രസ് ക്ലബ് ഓണോഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യര്‍ക്ക് പ്രാധാന്യം നല്കുന്ന ഒത്തുചേരലുകള്‍ സമൂഹത്തില്‍ അനിവാര്യമാണെന്നും ഓണം നല്കുന്ന ഏറ്റവും വലിയ സന്ദേശവും ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, എംപിമാരായ ബെന്നി ബഹനാന്, ഹൈബി ഈഡന്, ഹംദുള്ള സെയ്ദ്, ഫാ.അനില്‍ ഫിലിപ്പ്, പ്രഫ. കെ.വി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.