കർഷകച്ചന്ത തുടങ്ങി
1588639
Tuesday, September 2, 2025 3:35 AM IST
കാലടി: കാലടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകചന്ത ആരംഭിച്ചു. കൃഷിഭവന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ റോജി എം. ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജന്‍ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു.
അങ്കമാലി: മൂക്കന്നൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ആരംഭിച്ച ഓണച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് ഉദ്ഘാടനം ചെയ് തു.
ആലുവ: എടത്തല ഗ്രാമ പഞ്ചായത്തിലെ ഓണം വിപണന മേള കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. നടൻ പ്രശാന്ത് മുരളി ഉദ്ഘാടനം ചെയ്തു. നാളെ അവസാനിക്കും.
പെരുമ്പാവൂർ: കൂവപ്പടി ഗ്രാമപഞ്ചായത്ത് കര്‍ഷകച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ഒ. ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം മോളി തോമസ്, തോമസ് പൊട്ടോളി തുടങ്ങിയവർ പങ്കെടുത്തു.
നെടുമ്പാശേരി: സർവീസ് സഹ. ബാങ്കിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. ജോണി അധ്യക്ഷത വഹിച്ചു. മരട്: കാർഷിക വികസന വകുപ്പിന്റെ സഹകരണത്തോടെ മരട് നഗരസഭയും കൃഷിഭവനും സംയുക്തമായി മരട് കൃഷിഭവനിൽ ആരംഭിച്ച ഓണച്ചന്ത നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ ഉദ്ഘാടനം ചെയ്തു.