ഓണക്കിറ്റ് വിതരണം
1588629
Tuesday, September 2, 2025 3:34 AM IST
കല്ലൂര്‍ക്കാട്: സമഗ്ര ശിക്ഷാ കേരളം ബിആര്‍സി കല്ലൂര്‍ക്കാടിന്റെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി. 17 കുട്ടികള്‍ക്ക് 1,000 രൂപ വീതം വിലവരുന്ന ഓണക്കിറ്റ് നല്കി. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് ഓണക്കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ബിജു ജോണി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ റിജോയ് എ. സഖറിയാസ് - ബിപിസി, ബിആര്‍സി കല്ലൂര്‍ക്കാട്, എംപിറ്റിഎ ധന്യ തങ്കച്ചന്, ബിആര്‍സി ട്രെയ്നര്‍ ടി.ബി. മിനി എന്നിവര്‍ പ്രസംഗിച്ചു. സ്പെഷല്‍ എഡ്യൂക്കേറ്റേഴ്സിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയ സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് ഓണക്കിറ്റ് വിതരണം നടത്തിയത്.
മൂവാറ്റുപുഴ: ഭാരതീയ ദളിത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സാബു ജോണ്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ ദളിത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ് അരുണ്‍ കെ. മോഹന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ കിറ്റിന്റെ വിതരണോദ്ഘാടനം കെപിസിസി സെക്രട്ടറി കെ.എം. സലിം നിര്‍വഹിച്ചു.
കോതമംഗലം: ഉമ്മൻ ചാണ്ടി പാലിയേറ്റീവ് ഫൗണ്ടേഷൻ മേഖല സമ്മേളനവും ഓണക്കിറ്റ് വിതരണവും, വിദ്യാഭ്യാസ അവാർഡ് വിതരണവും ആദരിക്കലും നടത്തി. പൊയ്കയിൽ മിനി സ്റ്റേഡിയത്തിൽ നടത്തിയ സമ്മേളനം കെപിസിസി അംഗം എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. 130 നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷൈജന്റ് ചാക്കോ നിർവഹിച്ചു. പ്ലസ്ടു, എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ 15 വിദ്യാർഥികൾക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ജെയിംസ് കോറമ്പേൽ അവാർഡു നൽകി ആദരിച്ചു. മുതിർന്ന പൊതുപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ മേഖല ചെയർമാൻ ജോബി കാരാംഞ്ചേരി അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട്: പൈങ്ങോട്ടൂർ ക്ഷീരോത്പാദക സഹകരണ സംഘാംഗങ്ങൾക്കു നൽകുന്ന ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു നിർവഹിച്ചു. സംഘം പ്രസിഡന്റ് സണ്ണി കാത്തിരത്തിങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു മത്തായി, ഫ്രാൻസീസ് ജോർജ്, തങ്ക ഉലഹന്നാൻ, ഷിജി ഷാന്റി, ഷീല ചാക്കോ, മേരി സജി തുടങ്ങിയവർ പ്രസംഗിച്ചു.