ലോറി തട്ടി റെയിൽവേ ഗേറ്റ് തകരാറിലായി; ഗതാഗതം തടസപ്പെട്ടത് എട്ടര മണിക്കൂർ
1588650
Tuesday, September 2, 2025 3:35 AM IST
നെടുമ്പാശേരി: മിനിലോറി തട്ടി റെയിൽവേ ഗേറ്റ് തകരാറിലായതിനെ തുടർന്ന് പുറയാറിൽ എട്ടര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 6.45 മുതൽ ഉച്ചകഴിഞ്ഞ് 3.15 വരെയാണ് ഗതാഗതം പൂർണമായി തടസപ്പെട്ടത്. ദേശത്ത് നിന്ന് കാലടി ഭാഗത്തേക്ക് ചരക്കുമായി പോയ മിനിലോറിയാണ് റെയിൽവേ ഗേറ്റിൽ തട്ടിയത്.
മിനി ലോറി കടന്നുവരുമ്പോൾ ഹൈഡ്രോളിക് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഗേറ്റ് മുകളിൽ നിന്ന് താഴേക്ക് വന്ന് അടയുകയായിരുന്നു.
വാഹനം മുന്നോട്ട് പോയപ്പോൾ ക്രോസ് ബാർ ലോറിയുടെ കാബിനേക്കാൾ ഉയരത്തിലായിരുന്ന ചരക്കിൽ ഗേറ്റ് തട്ടി. ഇതോടെ ഗേറ്റിന്റെ കേബിൾ സംവിധാനം പൊട്ടി പ്രവർത്തന രഹിതമായി. ആലുവയിൽ നിന്ന് എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെത്തി ഉച്ചകഴിഞ്ഞ് 3.15ഓടെയാണ് തകരാർ പരിഹരിച്ചത്. മിനിലോറി ഡ്രൈവർക്കെതിരെ റെയിൽവേ കേസ് എടുത്തു.