വൈപ്പിൻ വിഷമദ്യദുരന്തം: അനുസ്മരണം നടത്തി
1588874
Wednesday, September 3, 2025 4:13 AM IST
വൈപ്പിൻ : കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി വരാപ്പുഴ അതിരൂപതയുടെയും വൈപ്പിൻ ഫെറോനയുടെയും സംയുക്താഭിമുഖ്യത്തിൽ 43-ാമത് വൈപ്പിൻ വിഷമദ്യദുരന്ത അനുസ്മരണവും പ്രാർഥനാ ധർണയും നടത്തി. പുതുവൈപ്പിൽ നടന്ന അനുസ്മരണം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ഷൈജു തോമസ് ചിറയിൽ ഉദ്ഘാടനം ചെയ്തു.അലക്സ് മുല്ലാപ്പറമ്പൻ അധ്യക്ഷത വഹിച്ചു.
ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. ജിപ്സൺ തോമസ്, ജൂഡ് തദ്ദേവൂസ്, റാഫേൽ മുക്കത്ത്, ജസ്റ്റിൻ മാളിയേക്കൽ, ഡിക്സൺ റോഡ്രിഗ്സ്, ജോസഫ് ചുള്ളിക്കൽ, നിക്സൺ പുതുക്കട, ജിബിൻ എടവനക്കാട്, ജോസഫ് കാട്ടുപറമ്പിൽ എന്നിവർ ,സാംസൺ കളത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.