പ്ലാറ്റിനം ജൂബിലി ആഘോഷം
1588628
Tuesday, September 2, 2025 3:34 AM IST
മൂവാറ്റുപുഴ: മീങ്കുന്നം പബ്ലിക് ലൈബ്രറി പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്ഘാടനം മീങ്കുന്നം സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജേക്കബ് തലാപ്പിള്ളില്‍ നിര്‍വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.ടി. എമ്മാനുവേല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബെസ്റ്റിന് ചേറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആരക്കുഴ പഞ്ചായത്തംഗം ജാന്‍സി മാത്യു ഓണ സന്ദേശം നല്കി.
താലൂക്ക് ലൈബ്രറി ജോയിന്റ് സെക്രട്ടറി പി.കെ. വിജയന് സമ്മാനദാനം നിര്‍വഹിച്ചു. ലൈബ്രറി സെക്രട്ടറി ജോഷി പോള്‍, വൈസ് പ്രസിഡന്റ് ഡേവിസ് പാലാട്ടി തുടങ്ങിയവർ പ്രസംഗിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികളും നടന്നു.