മൂവാറ്റുപുഴ-എറണാകുളം റൂട്ടിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന്
1588630
Tuesday, September 2, 2025 3:35 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ-എറണാകുളം ദേശസാത്കൃത റൂട്ടില്‍ യാത്രാ ക്ലേശം അതിരൂക്ഷം. കെഎസ്ആര്‍ടിസി സര്‍വീസുകളെ മാത്രം ആശ്രയിക്കുന്ന ഈ റൂട്ടില്‍ ആവശ്യത്തിന് ബസ് സര്‍വീസില്ലാതെ ജനങ്ങള്‍ വലയുകയാണ്.
പകല്‍ രാത്രി സര്‍വീസുകള്‍ പലതും വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും പുതിയ സര്‍വീസുകള്‍ തുടങ്ങുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പുതിയതായി ഇറങ്ങിയ എസി, നോണ്‍ എസി ബസുകള്‍ മുവാറ്റുപുഴ ഡിപ്പോയില്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി കെ.ബി. ഗണേഷ്കുമാറിന് നിവേദനം നല്കാന് കേരള കോണ്‍ഗ്രസ്-ബി നിയോജക മണ്ഡലം സമ്മേളനം തീരുമാനിച്ചു.
സമ്മേളനത്തില്‍ പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ : അനില്‍ വാളകം - പ്രസിഡന്റ്, കെ.കെ. അരുണ്‍ - വൈസ് പ്രസിഡന്റ്, ജിജി ജോര്‍ജ് - ജനറല്‍ സെക്രട്ടറി, പി.എ. സന്തോഷ് - സെക്രട്ടറി, റിയ സുനില്‍ - ട്രഷറര്‍.