കൊ​ച്ചി: എ​ള​മ​ക്ക​ര​യി​ല്‍​നി​ന്ന് 2.026 കി​ലോഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി ഹ​രേ കൃ​ഷ്ണ നാ​യ​കി(26)​നെ കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് അ​റ​സ്റ്റ് ചെ​യ്തു. പോ​ണേ​ക്ക​ര പ​ള്ളി​പ്പ​ടി ച​ര്‍​ച്ച് റോ​ഡി​നു സ​മീ​പ​ത്തു നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മേ​യി​ല്‍ ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി തൃ​പ്പൂ​ണി​ത്തു​റ ഹി​ല്‍​പാ​ല​സ് പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു.