സ്കൂള്‍ പാചകത്തൊഴിലാളികള്‍ പ്രതിഷേധ സംഗമം നടത്തി
1588869
Wednesday, September 3, 2025 4:13 AM IST
കൊച്ചി: സ്കൂള്‍ പാചകത്തൊഴിലാളികളുടെ കൂലിവര്‍ധനവും വിതരണവും മന്ത്രിതല ചര്‍ച്ചകളിലെ തീരുമാനങ്ങളും അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ അങ്കമാലി ഉപജില്ല ഓഫീസില്‍ മുമ്പില്‍ പ്രതിഷേധ സംഗമം നടത്തി.
സ്കൂള്‍ പാചകത്തൊഴിലാളി യൂണിയന് (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ഓഗസ്റ്റ് മാസത്തെ ശബളം ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അമ്പിളി അജയന് അധ്യക്ഷത വഹിച്ചു. യൂണിയന് ജില്ലാ സെക്രട്ടറി അനിത അപ്പുക്കുട്ടന്, സിപിഐ മണ്ഡലം സെക്രട്ടറി എം. മുകേഷ്, ലോക്കല്‍ സെക്രട്ടറി കിഷോര്‍, യൂണിയന് പ്രസിഡന്റ് സീലിയ വിന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിഷേധസംഗമത്തിന് മുന്നോടിയായി പാചകത്തൊഴിലാളികള്‍ കറുത്ത വസ്ത്രങ്ങളും കറുത്തതൊപ്പിയും ധരിച്ച് നഗരത്തില്‍ പ്രതിഷേധറാലിയും നടത്തി. ബിന്ദു രാജന്, ലിജോമോള്‍, പത്മിനി സജീവന്, ജിജിജോയ്, ഷിജി സന്തോഷ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.