കത്തീഡ്രൽ ഹോംസ് ഇരുപത്തിയഞ്ചാം ഭവന ആശീർവാദവും താക്കോൽ ദാനവും
1588634
Tuesday, September 2, 2025 3:35 AM IST
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രൽ ഇടവകയുടെ കത്തീഡ്രൽ ഹോംസ് ഭവന പദ്ധതിയിലൂടെ നിർമിച്ച ഇരുപത്തിയഞ്ചാമത് വീടിന്റെ താക്കോൽ ദാനവും ആശീർവാദവും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
കത്തീഡ്രൽ വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. മുൻ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ, ഇവിഎം ഗ്രൂപ്പ് ചെയർമാൻ ഇ.എം. ജോണി, കോതമംഗലം ലയൺസ് ക്ലബ് പ്രസിഡന്റ് ടി.ഡി. ശ്രീകുമാർ, കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, സിഎംസി പാവനാത്മ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെറീന, കത്തീഡ്രൽ ഹോംസ് പ്രസിഡന്റ് ഡേവിസ് നെല്ലിക്കാട്ടിൽ, കമ്മിറ്റി അംഗങ്ങളായ ജോൺസൺ പോത്താനിക്കാട്ട്, സോണി തകിടിയിൽ, ബിജു കുന്നുംപുറത്ത് എന്നിവർ പ്രസംഗിച്ചു.