വാ​ഴ​ക്കു​ളം: ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പൂ​ർ​ണോ​ദ​യ ട്ര​സ്റ്റ് ക​ദ​ളി​ക്കാ​ട് വി​മ​ല​മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഗാ​ന്ധി​യ​ൻ ഗ്ര​ന്ഥ​ങ്ങ​ൾ സം​ഭാ​വ​ന ന​ൽ​കി. കു​ട്ടി​ക​ളു​ടെ ഗാ​ന്ധി​യ​ൻ പ​ഠ​ന​ത്തി​ന് 7500 രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് പൂ​ർ​ണോ​ദ​യ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ഡോ. ​വി​ൻ​സെ​ന്‍റ് മാ​ളി​യേ​ക്ക​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റെ​ജി​ന് കൈ​മാ​റി​യ​ത്.

ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ മു​പ്പ​ത്തി​യേ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ട്ര​സ്റ്റ് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​രാ​യ സു​മ ഔ​സേ​പ്പ​ച്ച​ൻ, നീ​തു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.