ലോക ഷെഫ് ദിനം ആചരിച്ചു
1602120
Thursday, October 23, 2025 4:14 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗം ലോക ഷെഫ് ദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി പാചകം മത്സരം സംഘടിപ്പിച്ചു. സൗത്ത് ഇന്ത്യ ഷെഫ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജോര്‍ജ് കെ. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്സണ് സി. ഏബ്രഹാം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സിഗ്നേച്ചര്‍ പ്രോപ്പര്‍ട്ടി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഷെഫ് അമല്‍ കമല്‍, ഗോയിതേ ഇന്റര്‍നാഷണല്‍ കൊച്ചി സെന്റര്‍ ഹെഡ് ഡോ. ജോസഫ് സെബാസ്റ്റ്യന്‍, ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ചാവറ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഫിനാന്‍സ് ഓഫീസര്‍ ഫാ. മാത്യു കിരിയാന്തന്‍,
ചാവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫാ. ബിജു വടക്കേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാചക മത്സരത്തില്‍ ടിഫിയ, മഹേശ്വരിഎന്നിവര് ഒന്നാം സ്ഥാനവും വിദ്യ, സിനിജ എന്നിവര്‍ രണ്ടാം സ്ഥാനവും വനമാല, ഈസലിന് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.