ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് പൂട്ടുന്നു
1602131
Thursday, October 23, 2025 4:27 AM IST
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിലെ തപാൽ സംവിധാനം അടച്ചുപൂട്ടിയതിന് പിന്നാലെ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസും അടയ്ക്കാൻ നിർദേശം. 2019 ൽ ജില്ലാ ആശുപത്രി പരിസരത്തേക്ക് മാറ്റിയ പോസ്റ്റ് ഓഫീസ് ഇപ്പോൾ മാഞ്ഞൂരാൻ ബിൽഡിംഗിലാണ് പ്രവർത്തിക്കുന്നത്. വരുമാനം കുറഞ്ഞ പോസ്റ്റോഫീസുകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൻറെ ഭാഗമായാണ് തപാൽ ഓഫീസുകളുടെ എണ്ണം കുറയ്ക്കുന്നത്.
സാധാരണക്കാരായ ജനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റോഫീസ് സേവനങ്ങൾ നിരാകരിക്കുന്ന, ഈ ഉത്തരവ് പിൻവലിച്ച്, ആലുവ ടൗൺ ബസ് സ്റ്റാൻഡ് പോസ്റ്റ് ഓഫീസ് നിലനിർത്തണമെന്ന് അൻവർ സാദത്ത് എംഎൽഎ കേന്ദ്ര പോസ്റ്റൽ വകുപ്പു മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തെഴുതി ആവശ്യപ്പെട്ടു.