മാര്‍ത്തോമ്മ ഭവന് സംരക്ഷണ കൂട്ടായ്മ ഇന്ന്
1602129
Thursday, October 23, 2025 4:27 AM IST
കൊച്ചി: കളമശേരി മാര്‍ത്തോമ്മ ഭവനിലെ പത്തോളം കന്യാസ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് മാര്‍ത്തോമ്മ ഭവന് സംരക്ഷണ കൂട്ടായ്മ നടത്തുന്നു.
ഇന്ന് രാവിലെ 10 ന് കണയന്നൂര്‍ താലൂക്ക് ഓഫീസിന് മുമ്പില്‍ നടക്കുന്ന കൂട്ടായ്മയില്‍, മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ പോളികാര്പോസ് മെത്രാപ്പോലീത്ത, ബിഷപ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, ആക്ട്സ് പ്രസിഡന്റ് ബിഷപ് റവ. ഉമ്മന്‍ ജോര്‍ജ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. തോമസ് തറയില്‍,
മാര്‍ത്തോമാ സഭ വികാരി ജനറല്‍ റവ. ഡോ. സി.എ. വറുഗീസ്, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സിബിസിഐ ലെയ്റ്റി സെക്രട്ടറി വി. സി. സെബാസ്റ്റ്യന്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയവർ പങ്കെടുക്കും.
ഈ നീതി നിഷേധത്തിന് അടിയന്തര പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ യോജിക്കാവുന്ന പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യനും സെക്രട്ടറി കുരുവിള മാത്യൂസും പറഞ്ഞു.