കെസിവൈഎം കലോത്സവം : എറണാകുളം ഫൊറോനയ്ക്ക് ഓവറോൾ കിരീടം
1602127
Thursday, October 23, 2025 4:27 AM IST
കൊച്ചി : കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത സമിതി സംഘടിച്ച കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടില്‍ അനുസ്മരണ കലോല്‍സവം അരങ്ങ് 2025 സമാപിച്ചു. 327 പോയന്റുമായി എറണാകുളം ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
പറവൂര്‍, കാഞ്ഞൂര്‍, മൂഴിക്കുളം ഫൊറോനകള്ക്കാണ് യഥാക്രമം രണ്ടും മൂന്നും, നാലും സ്ഥാനങ്ങൾ തൃക്കാക്കര മൈനര്‍ സെമിനാരി റെക്ടര്‍ റവ.ഡോ. മാര്ട്ടിന് കല്ലുങ്കല്‍ എറണാകുളം ഫൊറോനയ്ക്ക് ഓവറോള്‍ ട്രോഫി സമ്മാനിച്ചു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത വൈസ് പ്രസിഡന്റ് മെല്വിന് വില്‍സണ്‍ അധ്യക്ഷത വഹിച്ചു.
സൂരജ് ജോണ്‍സ് പൗലോസ്, ഫാ.ജിനോ ഭരണികുളങ്ങര, ഫാ. എബിന് ചിറക്കല്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ജോസഫ് സാജു, കെ.മാര്ട്ടിന്, ജിസ്മോന് ജോണ്‍, ജോര്‍ജ് മാത്യു, അന്മോള് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.