മൂ​വാ​റ്റു​പു​ഴ: കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.

പാ​ല​ക്കു​ഴ ത​ട​ത്തി​ല്‍​പു​ത്ത​ന്‍​പു​ര മ​ത്താ​യി (60), ഭാ​ര്യ ലി​സി മ​ത്താ​യി (57)എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ എ​തി​ര്‍​ദി​ശ​യി​ലെ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ 42ഓ​ളം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ കൂ​ത്താ​ട്ടു​കു​ളം എം​സി റോ​ഡി​ല്‍ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ സേ​ന​യും, പോ​ലീ​സും, നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വാ​ഹ​നം റോ​ഡി​ല്‍​നി​ന്ന് നീ​ക്കി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

വാ​ഹ​ന​ത്തി​ല്‍ നി​ന്നും റോ​ഡി​ലേ​ക്ക് പ​തി​ച്ച ഓ​യി​ലും ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്തു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.