90 ശതമാനം വനിതാ സംവരണം : ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ട്വന്റി 20
1601682
Wednesday, October 22, 2025 4:10 AM IST
കിഴക്കമ്പലം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20 പാര്‍ട്ടി. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 21 വാര്‍ഡിലെയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ മൂന്ന് ഡിവിഷനുകളിലെയും എറണാകുളം ജില്ലാ പഞ്ചായത്ത് വെങ്ങോല ഡിവിഷനിലെയും അടക്കം 25 സ്ഥാനാര്‍ഥികളെയാണ് ഒന്നാം ഘട്ടമായി പ്രഖ്യാപിച്ചത്.
90 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയത്. കിഴക്കമ്പലം പഞ്ചായത്ത് പാര്‍ട്ടി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇന്നലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് രാഷ്ട്രപുനര്‍നിര്‍മാണ പ്രക്രിയയ്ക്ക് ഇത്രയധികം വനിതാ പങ്കാളിത്തം ഒരു രാഷ്ടീയ പാര്‍ട്ടി ഉറപ്പാക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സാബു എം.ജേക്കബ് പറഞ്ഞു.
പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലെയും ഒന്നാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. പോസ്റ്റര്‍ പ്രചാരണം, വാള്പെയിന്റിംഗ്, നോട്ടീസ് വിതരണം, മൈക്ക് അനൗണ്‍സ്മെന്റ് തുടങ്ങിയവ പൂര്‍ത്തിയാക്കിയതായി സാബു വ്യക്തമാക്കി. മാങ്ങയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം.
സ്ഥാനാർഥികളുടെ പേരുവിവരം
ജില്ലാ പഞ്ചായത്ത്
വെങ്ങോല ഡിവിഷൻ:
സജന നസീര്‍
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്
ചേലക്കുളം ഡിവിഷന് (10) - നിഷ അലിയാര്, കിഴക്കമ്പലം ഡിവിഷന് (11) - മറിയാമ്മ ജോണ്‍, പുക്കാട്ടുപടി ഡിവിഷന് (12) - പി.എം.അസ്മ.
കിഴക്കമ്പലം പഞ്ചായത്ത്
അമ്പുനാട് (1) - കെ.ജി. പ്രീതി , മലയിടംതുരുത്ത് (2) - ബീന ജോസഫ്, മാക്കീനിക്കര (3) - ചിന്നമ്മ പൗലോസ്, കാരുകുളം (4) - മേരി ഏലിയാസ്, കാവുങ്ങപറമ്പ് (5) - ടി.എസ്. സുജിത മോള്, ചേലക്കുളം (6) - കെ.എന്‍. പ്രതിമ , കുമ്മനോട് (7) - ഇ.ആര്. രാജന് , ചൂരക്കോട് (8) - ജോബി മാത്യു, ചൂരക്കോട് വെസ്റ്റ് (9) - വി.സി. മിനി ,
ഞാറള്ളൂര്‍ (10) - ദീപ ജേക്കബ്, കുന്നത്തുകുടി (11) - പ്രസീല എല്‍ദോ, വിലങ്ങ് (12) - അമ്പിളി വിജില്‍, പൊയ്യക്കുന്നം (13) - ബിനി ബിജു, കിഴക്കമ്പലം (14) - ജിന്‍സി അജി, പഴങ്ങനാട് (15) - ഷീബ ജോര്‍ജ്, മാളേയ്ക്കമോളം (16) - രാധാമണി ധരണീന്ദ്രന്‍, താമരച്ചാല്‍ (17) - ലിന്റ ആന്റണി, ഊരക്കാട് (18) - ജിന്‍സി ബിജു, കാനാമ്പുറം (19) - കെ.വി. രാജു , പൂക്കാട്ടുപടി (20) - ജിബി മത്തായി, പുക്കാട്ടുപടി നോര്‍ത്ത് (21) - എം.എം. റഹിം.
photo:
കിഴക്കമ്പലം പഞ്ചായത്തിലെ ട്വന്റി 20 സ്ഥാനാര്‍ഥികള്‍