തുറവൂർ പള്ളിയിൽ മിഷൻ ഞായർ ആചരിച്ചു
1601707
Wednesday, October 22, 2025 4:36 AM IST
അങ്കമാലി : തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മിഷൻ ഞായർ ആചരണം നടത്തി. വികാരി ഫാ. പോൾ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോയ് പടയാട്ടിൽ അധ്യക്ഷത വഹിച്ചു. ഫാമിലി യൂണിറ്റ് കേന്ദ്ര സമിതിയുടെയും, ഭക്ത സംഘടനകളുടെയും നേതൃത്വത്തിലാണ് മിഷൻ ഞായർ സംഘടിപ്പിച്ചത്.
ഉത്പന്നങ്ങളുടെ ലേലം , വിവിധ തരം ഫുഡ് സ്റ്റാളുകൾ , ഭക്ത സംഘടനാ സ്റ്റാളുകൾ , ഗെയിംസ് , ബിരിയാണി ചലഞ്ച് എന്നിവ ഉണ്ടായിരുന്നു. സഹവികാരി ഫാ. സോളമൻ കരേടൻ, മദർ സുപ്പീരിയർ സിസ്റ്റർ ഡിവോഷ്യാ എസ്ഡി എന്നിവർ ചേർന്ന് ഉത്പന്നങ്ങളുടെ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഇടവക ട്രസ്റ്റിമാരായ ജോസഫ് വടക്കുംഞ്ചേരി , ബിനോയ് തളിയൻ , സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി സിൽവി ബൈജു , ട്രഷറർ വിജു വളപ്പിലാൻ , ജോയിന്റ് സെക്രട്ടറിമാരായ ബാബു വടക്കുംതല , ജെസി ജോസഫ്, സിസ്റ്റർ അൽഫി ജോസ്, ഡോണോ ദേവസിക്കുട്ടി , ജ്വലിത്ത് ജോർജ് , സിമി ജോസഫ് ,ലിസ ബാബു , ത്രേസ്യാമ്മ പൗലോസ് , ബ്രൈറ്റോ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.