രക്തദാന ക്യാമ്പ് നടത്തി
1601702
Wednesday, October 22, 2025 4:27 AM IST
കോതമംഗലം: സർവീസിലിരിക്കെ ജീവൻ നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് പോലീസ് ഡിപ്പാർട്ട്മെന്റ് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന മെഗാ രക്തദാന ക്യാമ്പ് സംരക്ഷ പെരുമ്പാവൂർ ഡിവൈഎസ്പി ഓഫീസിൽ നടത്തി.കോതമംഗലം സെന്റ് ജോസഫ് ധർമഗിരി ആശുപത്രിയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്.
പെരുമ്പാവൂർ മേഖലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും, പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി.
ഇൻസ്പെക്ടർമാരായ ജി.പി മനുരാജ്, ജോസി എം. ജോൺസൻ, എം.എസ്. ശിവൻ, സെന്റ് ജോസഫ് ഹോസ്പിറ്റൽ അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ റോസിൻ, പിആർഒ ജിറ്റോ ഷൈജു, ബ്ലഡ് ബാങ്ക് ഇൻചാർജ് സിസ്റ്റർ സ്റ്റെല്ല മരിയ, സിസ്റ്റർ സോഫിൻ എന്നിവർ നേതൃത്വം നൽകി.