മഴയിൽ വീട് തകർന്നുവീണു
1601715
Wednesday, October 22, 2025 4:38 AM IST
പനങ്ങാട്: ശക്തമായ മഴയിൽ വീട് തകർന്ന് വീണു. കുമ്പളം പഞ്ചായത്തിലെ ഒന്നാം വാർഡിൽ നൂറ്കണ്ണിയിൽ കുഞ്ഞമ്മ കാർത്തികേയന്റെ വീടാണ് ഇന്നലെ പുലർച്ചെ 4.30 ഓടെ തകർന്ന് വീണത്. മകൻ ബൈജു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഫാനിന്റെ ശബ്ദവ്യത്യാസം കേട്ട് ഓഫ് ചെയ്യാൻ എഴുന്നേറ്റ സമയം ഓടുകളും മറ്റും തലയിലേയ്ക്ക് വീഴുന്നത് കണ്ട് പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മാതാവ് വീട്ടിലുണ്ടായിരുന്നില്ല.