പ്ലൈവുഡ് കമ്പനികളിലെ മാലിന്യ പ്രശ്നം: പട്ടികജാതി കമ്മീഷന് തെളിവെടുത്തു
1601694
Wednesday, October 22, 2025 4:27 AM IST
മൂവാറ്റുപുഴ : പായിപ്ര മാനാറി പ്രദേശങ്ങളിലെ പ്ലൈവുഡ് കമ്പനികളിലെ മാലിന്യ പ്രവാഹത്തിനെതിരെ ജനരോഷം ശക്തമായതോടെ പട്ടികജാതി കമ്മീഷൻ തെളിവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം എം.എ. റിയാസ്ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പട്ടികജാതി കമ്മീഷന്റെ തെളിവെടുപ്പ്. കമ്മീഷന് അംഗം പി.കെ. വാസുവിന്റെ നേതൃത്വത്തിലാണ് പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ടത്.
തുടര്‍ന്ന് പായിപ്ര പഞ്ചായത്തിലെത്തിയ കമ്മീഷന് പഞ്ചായത്ത് സെക്രട്ടറി, പൊല്യൂഷന്‍ കമ്മീഷന്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 30 ദിവസത്തിനകം പഞ്ചായത്തും, പൊല്യൂഷന്‍ കമ്മീഷനും, മെഡിക്കല്‍ ഓഫീസറും പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശവും നല്കി.
ബ്ലോക്ക് പഞ്ചായത്തംഗം എം.എ. റിയാസ്ഖാന്, പികെഎസ് സംസ്ഥാന ട്രഷറര്‍ വി.ആര്. ശാലിനി, പഞ്ചായത്ത് സെക്രട്ടറി ബൈജു ബേബി, പൊല്യൂഷന്‍ ഉദ്യോഗസ്ഥന് നോബി ജോണ്‍, പട്ടികജാതി വികസന ഓഫീസര്‍ പി. ചിത്ര, സിപിഎം ലോക്കല്‍ സെക്രട്ടറി ബാബു ബേബി, പായിപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. രങ്കേഷ്പഞ്ചായത്ത് സെക്രട്ടറി കെ.എം. രാജമോഹനന് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
photo:
പായിപ്ര, മാനാറി പ്രദേശങ്ങളിലെ പ്ലൈവുഡ് കമ്പനികളിലെ മാലിന്യ പ്രവാഹത്തിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി കമ്മീഷന് അംഗം ടി.കെ. വാസുവിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുന്നു