അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു
1601708
Wednesday, October 22, 2025 4:36 AM IST
അങ്കമാലി: ഉപജില്ലാ സ്കൂൾ കലോത്സവം മൂക്കന്നൂർ സേക്രഡ് ഹാർട്ട് ഓർഫനേജ് ഹൈസ്കൂളിൽ ആരംഭിച്ചു. റോജി എം. ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിബീഷ് അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ മുഖ്യപ്രഭാഷണവും സ്കൂൾ മാനേജർ ബ്രദർ വർഗീസ് മഞ്ഞളി അനുഗ്രഹ പ്രഭാഷണവും നടത്തി. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു,
പഞ്ചാ. മെമ്പർമാരായ ഗ്രേസി ചാക്കോ, എൻ.ഒ. കുരിയച്ചൻ, ജസ്റ്റി ദേവസിക്കുട്ടി, സിനി മാത്തച്ചൻ, ബിജു പാലാട്ടി, ജയ രാധാകൃഷ്ണൻ, പി.വി. മോഹനൻ, കെ.എസ്. മൈക്കിൾ, പോൾ പി. ജോസഫ്, ജൊഫീന ഷാന്റോ തുടങ്ങിയവർ പ്രസംഗിച്ചു.