നടൻ ശ്രീനിവാസനെ നെല്ല് അളന്ന് നൽകി ആദരിച്ചു
1601714
Wednesday, October 22, 2025 4:38 AM IST
ഉദയംപേരൂർ: നെൽകർഷകരെ ആത്മാർഥമായി സ്നേഹിക്കുന്ന നടൻ ശ്രീനിവാസനെയും ധ്യാൻ ശ്രീനിവാസനെയും കേരള ദർശന വേദിയുടെ നേതൃത്വത്തിൽ ഒരു പറ നെല്ല് അളന്ന് നൽകി ആദരിച്ചു.
വേദി ചെയർമാൻ എ.പി. മത്തായിയുടെ നേതൃത്വത്തിൽ ശ്രീനിവാസന്റെ വീട്ടിൽ നടത്തിയ ചടങ്ങിൽ കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ, ശ്രീനിവാസനെ പൊന്നാടയണിയിച്ചു.
എംജിഎം സ്കൂൾ പ്രിൻസിപ്പൽ വി. ഉമ, ദർശന വേദി സെക്രട്ടറി കുമ്പളം രവി, ടോമി മാത്യു, കണ്ടനാട് പാടശേഖര കർഷകൻ മനു ഫിലിപ്പ്, എൻ.കെ. മത്തായി തുടങ്ങിയവർ പങ്കെടുത്തു.