കാൽനടയാത്രികൻ ലോറിയിടിച്ച് മരിച്ചു
1601651
Tuesday, October 21, 2025 10:39 PM IST
തൃപ്പൂണിത്തുറ: മിനി ബൈപ്പാസിൽ കാൽനടയാത്രക്കാരൻ ലോറിയിടിച്ച് തത്ക്ഷണം മരിച്ചു. തൃപ്പൂണിത്തുറ ശ്രീവെങ്കടേശ്വര സ്കൂളിന് എതിർവശത്ത് താമസിക്കുന്ന പൂണിത്തുറ അയ്യങ്കാളി റോഡ് കളരിക്കത്തറയിൽ വീട്ടിൽ എം.എ. സാബു (56) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. പൂണിത്തുറ ഗാന്ധിസ്ക്വയർ മിനി പാർക്കിന് സമീപത്തുകൂടി നടന്നു പോകവെ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി കോർപറേഷൻ ഹരിത കർമ സേനാംഗമാണ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: രാജി, മക്കൾ: സാന്ദ്രാ സാബു, സാഗർ സാബു. മരുമകൻ: മുഹമ്മദ് തൻസീർ.