ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി പ്രതിഷേധ സദസ്
1601713
Wednesday, October 22, 2025 4:36 AM IST
വൈപ്പിൻ: ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കാളമുക്കിൽ നടന്ന പ്രതിഷേധം ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ ആവശ്യപ്പെടുന്ന തൊഴിലാളികളോട് നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നത് തൊഴിലാളികളുടെ സർക്കാർ എന്ന അവകാശപ്പെടുന്ന ഇടതുപക്ഷ സർക്കാരിനു ഭൂഷണമല്ലെന്ന് കെ. പി. ഹരിദാസ് ചൂണ്ടിക്കാട്ടി.
ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ അധ്യക്ഷയായി. സമരസഹായ സമിതി ജില്ലാ വൈസ് ചെയർമാൻ വി.പി. ജോർജ് , സമിതി മേഖലാ നേതാക്കളായ വിവേക് ഹരിദാസ്, എം.ബി. ജയഘോഷ്, പോൾ ടി. സാമുവൽ, കെ.കെ . ശോഭ, എ. റെജീന, എൻ. മോഹൻകുമാർഎന്നിവർ സംസാരിച്ചു.