കോൺഗ്രസ് പദയാത്ര നടത്തി
1601699
Wednesday, October 22, 2025 4:27 AM IST
പോത്താനിക്കാട്: കോൺഗ്രസ് പോത്താനിക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം നടത്തിയ ജനപക്ഷ യാത്രയുടെ സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ ഷാജി ചെനയപ്പിള്ളിയുടെ നേതൃത്വത്തിൽ പറമ്പഞ്ചേരിയിൽ നിന്നാരംഭിച്ച യാത്രയ്ക്ക് മാത്യു കുഴൽനാടൻ എംഎൽഎ പതാക കൈമാറി. കോൺഗ്രസ് മഞ്ഞള്ളൂർ ബ്ലോക്ക് പ്രസിഡന്റ് സുബാഷ് കടയ്ക്കോട്ട്, പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ്, ആശ ജിമ്മി തുടങ്ങിയവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് വാളകം മണ്ഡലം പ്രസിഡന്റ് ജോളി മോന് ചുണ്ടയിലിന്റെ നേതൃത്വത്തിൽ ജനപക്ഷ യാത്ര വാളകം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തി. കാൽനടയായി നടത്തിയ യാത്ര കടാതി പാലം ജംഗ്ഷനില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
പദയാത്രയില്‍ മാത്യൂ കുഴല്നാടന് എംഎല്‍എ, കെപിസിസി സെക്രട്ടറി കെ.എം. സലിം, ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍, വൈസ് പ്രസിഡന്റ് കെ.ഒ ജോര്‍ജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്രഹാം, ബിനോ കെ. ചെറിയാന്, സാബു പി. വാഴയില്‍, ഒ.വി ബാബു, തുടങ്ങിയവർ പങ്കെടുത്തു.