സ്പെഷൽ കാമ്പയിൻ 5.0ൽ പങ്കാളികളായി എഫ്സിഐ കേരള മേഖല
1601706
Wednesday, October 22, 2025 4:36 AM IST
കൊച്ചി: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ), കേരള മേഖല സ്പെഷൽ കാമ്പയിൻ 5.0ൽ പങ്കാളികളായി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് എഫ്സിഐ കേരള മേഖലയിൽ ആരംഭിച്ച കാമ്പയിനിൽ ഓഫീസുകളിലും ഗോഡൗണുകളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മാസം 31 വരെ നീളുന്ന കാമ്പയിൻ പൊതു ഓഫീസുകളിലെ ശുചിത്വം, രേഖകളുടെ ഫലപ്രദമായ മാനേജ്മെന്റ്, മെച്ചപ്പെട്ട ജോലി സംസ്കാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കേന്ദ്രസർക്കാർ സംഘടിപ്പിച്ചിരിക്കുന്നത്.