കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​ള്ള അ​മ്മ​ത്തൊ​ട്ടി​ലി​ന​ടു​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ആ​ണ്‍​കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​ന്നു. നി​ല​വി​ല്‍ കു​ഞ്ഞി​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ല, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ മു​ല​പ്പാ​ല്‍ ബാ​ങ്കി​ല്‍​നി​ന്ന് കു​ഞ്ഞി​ന് പാ​ല്‍ കൊ​ടു​ക്കു​ന്നു​ണ്ട്. മൂ​ന്നു​ദി​വ​സം കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ തു​ട​രേ​ണ്ടി​വ​രും.

അ​തി​നു​ശേ​ഷം സി​ഡ​ബ്ല്യു​സി​ക്ക് കൈ​മാ​റും. പി​ന്നീ​ട് സ്‌​പെ​ഷ​ലൈ​സ്ഡ് അ​ഡോ​പ്ഷ​ന്‍ ഏ​ജ​ന്‍​സി​ക്ക് കൈ​മാ​റും. മ​റ്റു ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക് ശേ​ഷം അ​വ​കാ​ശി​ക​ള്‍ ആ​രും എ​ത്തി​യി​ല്ലെ​ങ്കി​ല്‍ ദ​ത്ത് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങും.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ​യാ​ണ് അ​മ്മ​ത്തൊ​ട്ടി​ലി​ന​രി​കി​ലെ പ്ലാ​വി​ന്‍​ചു​വ​ട്ടി​ല്‍ ബെ​ഡ്ഷീ​റ്റി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ കാ​വ​ല്‍​ക്കാ​ര​ന്‍ കെ. ​വി​ഷ്ണു കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. 2.60 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള കു​ഞ്ഞി​നെ ഉ​ട​ന്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.