പീഡനം: ആണ്‍സുഹൃത്ത് അറസ്റ്റില്‍
1602144
Thursday, October 23, 2025 5:00 AM IST
കൊച്ചി: യുവതിയെ പീഡിപ്പിച്ച ആണ്‍സുഹൃത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുരിക്കാശേരി സ്വദേശി അനന്തു(20)വിനെയാണ് അറസ്റ്റ് ചെയ്തത്. പീഡന സമയത്ത് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്തിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
19കാരിയായ യുവതി അനന്തു അടക്കം രണ്ട് ആൺ സുഹൃത്തുക്കള്‍ക്കൊപ്പമാണ് പാലാരിവട്ടത്തെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് അനന്തു മറ്റൊരു സുഹൃത്തിന്റെ സാന്നിധ്യത്തില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
കൂടെയുണ്ടായിരുന്ന സുഹൃത്ത് യുവതിയെ മര്‍ദിച്ചതായും പരാതിയിൽ പറയുന്നു. തുടര്‍ന്ന് നാട്ടിലേക്കു പോയ യുവതി തിരിച്ചെത്തി കഴിഞ്ഞ ദിവസമാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.