ജനറല്‍ ആശുപത്രിയില്‍ മരുന്നുകള്‍ നല്കി
1602122
Thursday, October 23, 2025 4:14 AM IST
കൊച്ചി: ജീവന് രക്ഷാ ചാരിറ്റി ആന്‍ഡ് സര്‍വീസ് സൊസൈറ്റി എറണാകുളം ജനറല്‍ ആശുപത്രിയില്‍ 229-മത് മരുന്ന് വിതരണം നടത്തി. സൊസൈറ്റി പ്രസിഡന്റ് അഡ്വ. ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു.
നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് പ്രതിമാസം നല്‍കിവരുന്ന അര ലക്ഷം രൂപയുടെ ജീവന് രക്ഷാ മരുന്നുകള്‍ അഡ്വ. ബെഞ്ചമിന്‍ പോള്‍, സിഐസിസി ജയചന്ദ്രന് എന്നിവര്‍ ചേര്‍ന്നു കാന്‍സര്‍ വിഭാഗം മേധാവി ഡോ. ബാലമുരളി കൃഷ്ണയ്ക്ക് കൈമാറി.
ഡോ. പി.എസ്. രഘുത്തമന്, പി.എസ്. അരവിന്ദാക്ഷന് നായര്‍, എ.എല്‍. തോമസ് എന്നിവര്‍ പ്രസംഗിച്ചു.