അരിമില്ലിലെ ഫർണസിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
1602136
Thursday, October 23, 2025 4:27 AM IST
പെരുമ്പാവൂർ : അരിമില്ലിലെ ഫർണസിൽ വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി രവി കിഷൻ (20) ആണ് മരിച്ചത്. ഓടയ്ക്കാലി തലപ്പുഞ്ചയിൽ പ്രവർത്തിക്കുന്ന റൈസ് കോ എന്ന കമ്പനിയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. 50 അടിയോളം ഉയരത്തിലുള്ള, ടാങ്കിലാണ് തൊഴിലാളി അകപ്പെട്ടത്.
ടാങ്കിന് മുകളിലെ ഷീറ്റ് വൃത്തിയാക്കുന്നതിനിടെ ഷീറ്റ് തകർന്ന് ടാങ്കിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. പെരുമ്പാവൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം 15 അടി താഴ്ചയിൽ ഉമിത്തീയിൽ അകപ്പെട്ട, രവി കിഷനെ റോപ്പ് ഉപയോഗിച്ച് പുറത്തെടുത്ത് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എഫ്ആർഒമാരായ ശ്രീക്കുട്ടൻ, അഭിലാഷ്, ഉമേഷ്, ധനേഷ്, അരുൺ, എസ്ടിഒ ടി.കെ.സുരേഷ് , ടി.കെ. ജയറാം , കെ.എ. ഉബാസ് , അനിൽ കുമാർ, ഗോപകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.