കിടപ്പുരോഗികൾക്ക് കട്ടിലുകൾ വാങ്ങാൻ സഹായവുമായി വിദ്യാർഥികൾ
1602133
Thursday, October 23, 2025 4:27 AM IST
അങ്കമാലി: കിടപ്പു രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ നൽകുന്നതിനുള്ള സാമ്പത്തിക സഹായം അങ്കമാലി വിശ്വജ്യോതി സ്കൂളിലെ സോഷ്യൽ നേച്ചർ ക്ലബ്, സമരിറ്റൻ ടാസ്ക് ഫോഴ്സ് ഭാരവാഹികളിൽ നിന്ന് മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണുവും കനിവ് ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ കനിവ് യൂണിറ്റ് സെക്രട്ടറി എം.പി. തരിയൻ അധ്യക്ഷത വഹിച്ചു. രാജീവ് ഏറ്റിക്കര, അഡ്വ.ബിബിൻ വർഗീസ്, ജോളി പി. ജോസ്, സിസ്റ്റർ ലിൻസി, കെ. ജയലക്ഷ്മി, രാജു അമ്പാട്ട്, സുമലക്ഷ്മി, അഡ്വ. എ.വി. സൈമൺ, കെ.എൻ. പ്രകാശൻ പിള്ള എന്നിവർ പ്രസംഗിച്ചു. വിശ്വജ്യോതി സ്കൂളിലെ സോഷ്യൽ നേച്ചർ ക്ലബ്, സമരിറ്റൻ ടാസ്ക് ഫോഴ്സ് അംഗങ്ങളായ വിദ്യാർഥികൾ വിശിഷ്ടാതിഥികളായി പങ്കെടുത്തു.