സെന്റ് റീത്താസിന് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു
1602123
Thursday, October 23, 2025 4:14 AM IST
ഫോർട്ടുകൊച്ചി: കേരള ലേബർ മൂവ്മെന്റ് കൊച്ചി രൂപത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺവന്റ് സന്ദർശിച്ചു. രൂപതാ ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺവന്റിൽ സന്ദർശനം നടത്തിയത്.
പ്രസിഡന്റ് ആൽബി ഗോൺസാൽവിസ്, ജനറൽ സെക്രട്ടറി റോണി റിബല്ലോ, കോ ഓർഡിനേറ്റർ ഡിക്സൻ മനീക്ക്, വനിത ഫോറം പ്രസിഡന്റ് ബെറ്റ്സി ബ്ലെയ്സ്, തോമസ് കുരിശിങ്കൽ,
അലക്സ് പനഞ്ചിക്കൽ, ഫ്രാൻസിസ് അത്തിപ്പൊഴി, ജോസഫ് അഴിക്കകം എന്നിവരും കെഎൽഎം സെന്റ് ലോറൻസ് യൂണിറ്റ് അംഗങ്ങളും സന്ദർശക സംഘത്തിലുണ്ടായിരുന്നു.