140.03 ഗ്രാം ചരസുമായി യുവാവ് അറസ്റ്റിൽ
1602139
Thursday, October 23, 2025 5:00 AM IST
കൊച്ചി: നഗരത്തിൽ വൻ ലഹരിമരുന്നു വേട്ട. വില്പനയ്ക്കെത്തിച്ച 140.03 ഗ്രാം ചരസുമായി യുവാവ് അറസ്റ്റിൽ. എറണാകുളം പച്ചാളം മുക്കുപറമ്പിൽ മാവേലി ഹൗസിൽ അർഫീൻ വിൻസെന്റി (20) നെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.
ഹിമാചൽ പ്രദേശിൽ നിന്നും ചരസ് കൊണ്ടുവന്ന് ഇയാൾ എറണാകുളത്ത് യുവാക്കൾക്കിടയിൽ കച്ചവടം ചെയ്യുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പ്രതിയുടെ രാസ ലഹരി വില്പനയിലെ കൂട്ടാളികളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.