ഇരുചക്രവാഹനമിടിച്ച് ക്ഷീരകര്ഷകന് മരിച്ചു
1601966
Wednesday, October 22, 2025 10:21 PM IST
കാഞ്ഞൂര്‍: വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിച്ച് നടന്നുപോകവേ പിന്നില്‍നിന്ന് വന്ന ഇരുചക്ര വാഹനമിടിച്ച് ക്ഷീരകര്ഷകന് മരിച്ചു. കാഞ്ഞൂര്‍ തെക്കേ അങ്ങാടി കീഴേത്താന്‍ വീട്ടില്‍ പരേതനായ യോഹന്നാന് മകന് ജോണ്‍ (68 ) മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4.45ന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍. പുതിയേടം ക്ഷീരോല്പാദക സഹകരണ സംഘം ഭരണ സമിതി അംഗമായിരുന്നു.
ഭാര്യ: ലിസി കിടങ്ങൂര്‍ ചുണ്ടനായി കുടുംബാംഗമാണ്. മക്കള്‍: ഹണി മേരി ജോണ്‍, ജോമോന് ജോണ്‍. മരുമകന്: പ്രവീണ്‍.