അടിയന്തരമായി കർഷകർക്കു നെല്ലിന്റെ വില കൊടുക്കണം
1281001
Saturday, March 25, 2023 11:38 PM IST
തൃശൂർ: പ്രഖ്യാപനങ്ങൾ ഒഴിവാക്കി കർഷകർക്കു നെല്ലിന്റെ വില കൊടുക്കുവാനുള്ളത് സർക്കാർ അടിയന്തരമായി കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന്റെ മുന്നിൽ നാളെ മാർച്ചും ധർണയും നടത്തും.
ധർണ കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി ഭാരവാഹികൾ, ഡിസിസി ഭാരവാഹികൾ, കർഷക കോണ്ഗ്രസ് സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ രവി പോലുവളപ്പിൽ, കെ.എൻ. ഗോവിന്ദൻകുട്ടി, എ.ജി. ജ്യോതിബാസു, സി.കെ. ദേവസി, മനോജ് കെ. ഭാസ്കരൻ എന്നിവർ പങ്കെടുത്തു.