സി.ജി. പ്രി​ൻ​സ് അ​ന്ത​രി​ച്ചു
Friday, May 26, 2023 1:21 AM IST
തൃ​ശൂ​ർ: ശി​ല്പി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ സി.ജി. പ്രി​ൻ​സ് (62) അ​ന്ത​രി​ച്ചു. ഇ​ന്ന​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ ചെ​ന്പൂ​ക്കാ​വി​ലെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ചി​ത്ര​കാ​ര​നും ക​വി​യും ഡോ​ക്യു​മെ​ന്‍റ​റി സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന പ്രി​ൻ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു. രാ​ഷ്ട്രീ​യ -സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. തൃ​ശൂ​ർ ചെ​ന്പൂ​ക്കാ​വി​ൽ ചി​റ​മ്മ​ൽ ജോ​ർ​ജ്- ലി​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സം​സ്കാ​രം ഇ​ന്ന് 3.30ന് ​തൃ​ശൂ​ർ ലൂ​ർ​ദ് ക​ത്തീ​ഡ്ര​ലിൽ.

തൃ​ശൂ​ർ ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹൈ​സ്കൂ​ളി​ൽനി​ന്ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടി​യ പ്രി​ൻ​സ് സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽനി​ന്ന് ബിഎ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലും ച​രി​ത്ര​ത്തി​ലും ബി​രു​ദം നേ​ടി. ​തൃ​ശൂ​ർ നെ​ഹ്റു പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള 16 അ​ടി ഉ​യ​ര​മു​ള്ള സ്റ്റീ​ലി​ൽ രൂ​പം ന​ൽ​കി​യ ആ​നയുടെ ശില്പം പ്രി​ൻ​സി​ന്‍റെ പ്ര​ധാ​ന ക​ലാ​സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ്. അ​ടു​ക്ക​ള​യി​ലെ പൊ​ട്ടി​യ പാ​ത്ര​ങ്ങ​ളും സ്പൂ​ണു​ക​ളു​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ’ബേ​ർ​ഡ്സ് ഫ്രം ​മൈ മോം​സ് കി​ച്ച​ൻ ക​ബോ​ർ​ഡ്’ സീ​രീ​സ്, 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 1000 ച​തു​ര​ശ്ര അ​ടി ക്യാ​ൻ​വാ​സി​ൽ ചെ​യ്ത ’ഫ്ല​വേ​ഴ്സ് ഫോ​ർ ചി​ൽ​ഡ്ര​ൻ’ പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യും പ്രി​ൻ​സി​ന്‍റെ സൃ​ഷ്ടി​ക​ളാ​ണ്. ഡോ. ​ചു​മ്മാ​ർ ചൂ​ണ്ട​ലി​നെ​ക്കു​റി​ച്ച് "നാ​ടോ​ടി നൊ​മാ​ഡ്’ എന്ന ഡോക്യുമെന്‍ററി ഒരുക്കിയിട്ടുണ്ട്. കെ​നി​യ, യു​എ​സ്എ എന്നിവിടങ്ങളിലും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടുണ്ട്.

മ​ന്ത്രി കെ. ​രാ​ജ​ൻ, പി. ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ,സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, മു​ൻമ​ന്ത്രി വി.എ​സ്. സു​നി​ൽ​കു​മാ​ർ, രാ​ജാ​ജി മാ​ത്യു തോ​മ​സ് എന്നിവർ അനുശോചിച്ചു.