ഷോക്കേറ്റ് ഇലക്ട്രീഷന്‍ മരിച്ചു
1338043
Sunday, September 24, 2023 11:43 PM IST
കോളങ്ങാട്ടുക്കര: ഷോക്കേറ്റ് യുവാവായ ഇലക്ട്രീഷ്യൻ മരിച്ചു. കോളങ്ങാട്ടുകര കൊട്ടാപ്പുറത്ത് വിട്ടില്‍ ചന്ദ്രന് മകന് ഹരിപ്രസാദ്(26) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ആട്ടോരിലെ പണി സ്ഥലത്തുവച്ച് ഗ്രില്ലീല് നിന്ന് പണിക്കിടയിൽ ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കും മുമ്പേ മരണം സംഭവിച്ചു. അവണൂര്‍ പഞ്ചായത്ത് മുന്‍ മെമ്പറായ സുധയാണ് അമ്മ. ഭാര്യ: മാളവിക. സഹോദരി: ആതിര. ഏക മകള്‍ക്ക് 45 ദിവസം പ്രായമായിട്ടുള്ളൂ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കരിക്കും.