കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞു
1394630
Thursday, February 22, 2024 1:49 AM IST
പെരിഞ്ഞനം: ദേശീയപാതയിൽ പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞു.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കു കശുവണ്ടിയുമായി പോയിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.
ഡ്രൈവറും സഹായിയുമാണു വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല.