റോഡ് നിർമാണത്തിനെടുത്ത മണ്ണ് പറമ്പുനികത്താൻ ഉപയോഗിക്കുന്നതായി പരാതി
1428502
Tuesday, June 11, 2024 1:48 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ എയ്യാലിൽ റോഡ് നിർമാണത്തിനായി എടുത്ത മണ്ണ് സ്വകാര്യ വ്യക്തിയുടെ പറമ്പ് നികത്താൻ ഉപയോഗിക്കുന്നതായി പരാതി.
അക്കിക്കാവ് - കേച്ചേരി ബൈപ്പാസ് റോഡ് നിർമാണത്തിന്റെ ഭാഗമായി എടുത്ത മണ്ണാണ് അനധികൃതമായി സ്വകാര്യ വ്യക്തിക്ക് നൽകിയതായി പരാതി ഉയരുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. മണ്ണ് ലേലംചെയ്ത് മാത്രമെ വിൽക്കാൻ പാടുള്ളു എന്നാണ് നിയമം.
എന്നാൽ കരാറുകാരൻ ടോറസ് ടിപ്പർ ലോറികൾ ഉപയോഗിച്ച് നൂറുകണക്കിന് ലോഡ് മണ്ണാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കല്ലുവെട്ട് കുഴി നികത്താൻ നൽകിയത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് മണ്ണ് എടുക്കുന്നത് നിറുത്തിവച്ചു.