പുതുക്കാട്: അമ്മയുടെ സഞ്ച യനദിനത്തിൽ മകൻ മരിച്ചു. വടക്കെ തൊറവ് തയ്യില്‍ പരേതനായ നാരായണന്റെ മകന് സോമന് (64) ആണ് മരിച്ചത്.
സംസ്കാരം ഇന്നു രാവിലെ ആറിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍. കഴിഞ്ഞ മൂന്നിനാണ് മാതാവ് കാര്‍ത്ത്യായനി (89) മരിച്ചത്. ഇന്നലെ സഞ്ചയനമായിരുന്നു. സോമന് അസുഖ ബാധിതനായി രണ്ട് ദിവസമായി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: പ്രിയ, പ്രീമ, പ്രീതു. മരുമക്കള്‍: മനോജ്, അജിത്ത്.